കാസര്കോട്ആരിക്കാടിയില് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് മൂന്നുപേരും മുങ്ങിത്താഴുന്നത്.വൈകിട്ട് നാല് മണിയോടെയാണ് സംഭവം.സ്ഥലത്ത് എത്തിയ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെ മൃതദേഹം കിട്ടി. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കര്‍ണാടക സ്വദേശികളായ മൂവരും കുമ്പളയില്‍ ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാനെത്തിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക