രാജ്യത്ത് കോവിഡ് രൂക്ഷമാകുകയാണ്. ഓക്സിജന്റെ അഭാവം മൂലം നിരവധിപേരാണ് മരിച്ചു വീണത്. ഇതുവരെ 1,69,60172 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാത്രമല്ല, കോവിഡ് ബാധിച്ച് 1,92,311 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇറ്റലിയും ജർമനിയും വിലക്കേർപ്പെടുത്തി. ജർമനിയിൽ ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് സർവകക്ഷിയോഗം ചേരും
മാത്രമല്ല, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ചെങ്കിലും മാത്രമായിരിക്കും പ്രവേശനം. അതേസമയം, ഇറ്റലിയാകട്ടെ, കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കഴിഞ്ഞവർക്കാണ് പ്രവേശനം വിലക്കിയിരിക്കുന്നത്. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മാത്രമല്ല, ഇവർ ക്വാറന്റൈനിൽ പ്രവേശിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക