പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫെയ്സ്ബുക്കിൽ കമന്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രജിലേഷ് പയമ്പ്ര എന്നയാൾക്കെതിരെ ചേവായൂർ പൊലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ലോക്ഡൗൺ സമയത്ത് പൊലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചു ഒരാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രജിലേഷിന്റെ കമന്റ്.
അറസ്റ്റിനു പിന്നാലെ ഉഗ്രൻ ട്രോളുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ‘ആള് സ്റ്റേഷനിലെത്തിയിട്ടുണ്ടേ … പെർഫെക്ട് ഓക്കേ’ എന്ന ക്യാപാഷനോടുകൂടിയാണ് കേരള പൊലീസ് ട്രോൾ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
യുവാവിന്റെ കമന്റിന് പിന്നാലെ നിരവധിപേരാണ് കേരളാ പൊലീസിനെ പിന്തുണച്ച് ഒഫിഷ്യൽ പേജിൽ കമന്റുകളുമായി എത്തിയത്.
https://www.facebook.com/watch/?v=214259077129306
പ്രതികരിക്കാൻ ഇവിടെ എഴുതുക