മലയാള സിനിമയിലെ പ്രതിഭകളുടെ വാട്സ്ആപ്പ് കൂട്ടായ്മ വെള്ളിത്തിര നിര്‍മ്മിച്ച കാക്ക എന്ന ഹ്രസ്വ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലക്ഷ്മിക സജീവനാണ് ചിത്രത്തില്‍ പഞ്ചമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ തന്റെ നിറവും മുടിയും കാരണം അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മിക, കാക്ക ആ കാഴ്ചപ്പാടിന് ഒരു മാറ്റം വരുത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്.
നിറത്തിന്റെ പേരില്‍ എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇപ്പോ നമ്മള് സിനിമിലേക്ക് കടക്കുമ്പോള്‍ നമുക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിച്ച എന്തെങ്കിലും കിട്ടിയാല്‍ മാത്രമെ നമ്മുടെ കഴിവ് പുറത്തെടുക്കാന്‍ സാധിക്കു.
നിറം, മുടി അങ്ങനെ പല കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെടേണ്ടി വന്നിട്ടുണ്ട്. അവര്‍ക്ക് വേണ്ട കഥാപാത്രത്തിന് കുറച്ച് കൂടി നിറം ഉള്ള കുട്ടിയാണ് വേണ്ടത് എന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. കുറച്ച് കൂടി നിറമുള്ള ആളെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. അതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോ ഞാനാണെങ്കിലും ഈ മേഖലയില്‍ ഉള്ള ആരാണെങ്കിലും മാര്‍ക്കറ്റില്‍ ഒരു പുതിയ ക്രീം വന്നാല്‍ വാങ്ങാതിരിക്കില്ല. കാരണം നമ്മളെ അങ്ങനെ ആക്കി മാറ്റിയിരിക്കുകയാണ് സമൂഹം. കാക്ക എന്ന ചിത്രം കാരണം അത് മാറും എന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷെ ചിലരുടെയെങ്കിലും കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നാണ് തോന്നുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക