ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു.. പുരസ്കാരത്തിൽ ഹോളിവുഡ് തിളങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. മികച്ച ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സിന് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ടെനറ്റ്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടി യൂൻ യോ ജൂങ് മിനാരിയിലൂടെ സ്വന്തമാക്കി. സഹനടനായി ഡാനിയേൽ കലൂയയും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത മാൻക് സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും മാൻകിനാണ്. ശബ്ദ വിന്യാസത്തിനുള്ള പുരസ്കാരം സൗണ്ട് ഓഫ് മെറ്റൽ സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എമറാൾഡ് ഫെനൽ നേടി.
‘ജന്മദിന സന്തോഷങ്ങൾ’, ബർത്ത് ഡേ സീരീസ് ഫോട്ടോ പങ്കുവച്ച് രഞ്ജിനി ഹരിദാസ്
കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ഓസ്കാർ പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. പുരസ്കാരത്തിൽ മികച്ച സംവിധായികയായി നൊമാഡ്ലാൻഡ് ഒരുക്കിയ ക്ലോയി ഷാവോയെ തിരഞ്ഞെടുത്തു. മികച്ച എഡിറ്റിംഗ് പുരസ്കാരം സൗണ്ട് ഓഫ് മെറ്റൽ സ്വന്തമാക്കി. മികച്ച ആനിമേഷൻ ഫീച്ചർ വിഭാഗത്തിൽ സോൾ സ്വന്തമാക്കി.
പിങ്ക് കളർ വസ്ത്രത്തിൽ പറന്ന് പറന്ന് സ്വാസിക… ‘ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക