കഴിഞ്ഞ ദിവസമാണ് മാതാ അമൃതാനന്ദമയി വാക്സിനെടുത്തു എന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ വന്നുതുടങ്ങിയത്. ലോകചരിത്രത്തില്‍ തന്നെ വാക്സിനെടുത്ത ഒരേ ഒരു ദൈവമാണ് അമൃതാനന്ദമയി എന്നാണ് ട്രോളുകള്‍.
പ്രമുഖ ദൈവം വാക്സിനെടുത്തു, മക്കളേ ഞാന്‍ വക്സിനെടുത്തു എന്നിങ്ങനെ രസകരമായ നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. താന്‍ എടുത്തത് ദൈവങ്ങള്‍ക്ക് മാത്രമുള്ള വാക്സിനാണെന്ന് അമൃതാനന്ദമയി പറയുന്ന ട്രോളുകളും ഉണ്ട്.
അതേസമയം രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക