ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിയ നിലയില്‍ പത്താം പ്രതി പി. പി ജാബിറിന്റെ വീട്ടിലുണ്ടായിരുന്ന ഒരു കാറും രണ്ട് ബൈക്കുകളുമാണ് കത്തിച്ചത്.
സി.പി.ഐ.എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍. ഇയാളെ പിടികൂടാത്തതില്‍ ലീഗ് പ്രതിഷേധിച്ചിരുന്നു.കേസില്‍ അഞ്ചാം പ്രതി പുല്ലൂക്കര സ്വദേശിയായ കെ. സുഹൈല്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. പുല്ലൂക്കര സ്വദേശി ബിജേഷ്, നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി, അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക