മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാറ്റി. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. മെയ് 13നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 12ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റി.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മരാക്കാര്‍. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ചിത്രം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം റിലീസ് മാറ്റിവെച്ചിരുന്നു.
മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്ഡലാല്‍, അര്ജ്ജുന് ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക