അല്ലു അര്ജുന് നായകനാവുന്ന പുതിയ ചിത്രമാണ് പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി രശ്മിക മന്ദാനയാണ് നായികയാവുന്നത്.
ഇപ്പോഴിതാ അല്ലുവിനെ കുറിച്ചും ചിത്രത്തിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സുകുമാറിനും അല്ലുവിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നുമാണ് താരം പറയുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ലൈവ് വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ അഭിപ്രായപ്രകടനം. അല്ലു അര്‍ജുനെ കുറിച്ച് ഒരു വാക്കില്‍ വിശദീകരിക്കാനുള്ള ആരാധകരുടെ ആവശ്യത്തിന് അല്ലു അര്ജുന് വളരെ സ്വീറ്റ് ആന്റ് സിംപിള്‍ മനുഷ്യനാണെന്നായിരുന്നു രശ്മികയുടെ അഭിപ്രായം.
താരത്തിന്റെ ലൈവ് വീഡിയോ അല്ലുവിന്റെയും രശ്മികയുടെയും ആരാധകര്‍ വൈറലാക്കിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.
പ്രതികരിക്കാൻ ഇവിടെ എഴുതുക