വടകര: കോവിഡ് ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉമ്മയും മകളും മരിച്ചു. മണിയൂര്‍ അമ്ബായത്തൊടിആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയി ലിരിക്കെ മരിച്ചത്. ആയിഷ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരക്കും, മകള്‍ ഫാത്തിമ രാവിലെ അഞ്ചോടെയുമാണ് മരിച്ചത്.
പരേതനായ അലിയാണ് ആയിഷയുടെ ഭര്‍ത്താവ്. മകന്: അബ്ദുള്‍ ഗഫൂര്‍. മമ്മു (മത്സ്യ കച്ചവടം) ആണ് ഫാത്തിമയുടെ ഭര്‍ത്താവ്. മക്കള്‍: ഫൗസിയ, നുസൈബ, റഹ്മത്ത്, ഫൈസല്‍. മരുമക്കള്‍: ഫൈസല്‍ (തോലേരി), നാസര്‍ (പുനൂര്‍), ഫസീറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക