പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട. ഇപ്പോഴിതാ ഹോണ്ട മോട്ടോർ കമ്പനി തങ്ങളുടെ ഇരുചക്ര വാഹനങ്ങളെല്ലാം വൈദ്യതീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല, വ്യക്തിഗത ഉപയോഗത്തിൽ മൂന്ന് പുതിയ ഇലക്ട്രിക് വാഹന മോഡലുകൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും കമ്പനി പറയുന്നു. നേരത്തെ തന്നെ വൈദ്യതീകരിച്ച വാഹനങ്ങൾ പുറത്തിറക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
അടുത്ത ആഴ്ച കർശന നിയന്ത്രണം; സെൽഫ് ലോക്ക്ഡൗൺ വേണം; മുഖ്യമന്ത്രി
ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളായിരിക്കുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ. ‘FUN’ ഏരിയയിലും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ അതേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2024 ഓടെ 50 സിസിയിലും 125 സിസിയിലും താഴെയുള്ള എഞ്ചിൻ വലുപ്പമുള്ള ക്ലാസുകളിൽ ഈ പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
‘ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്മി
പ്രതികരിക്കാൻ ഇവിടെ എഴുതുക