വിവാഹത്തിന് ശേഷം വധുവിനെ യാത്രയാക്കുന്ന ചടങ്ങ് അവളെയും കുടുംബത്തെയും സംബന്ധിച്ച് ഏറ്റവും വൈകാരികമായ നിമിഷമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍
ഏറെ പ്രചരിക്കുന്നത്. ഈ വീഡിയോ നിങ്ങളെ സങ്കടപ്പെടുത്തുന്നതിന് പകരം ചിരിപ്പിക്കും.
ഗ്രാമാതിര്‍ത്തിയില്‍ വച്ച് വധുവിന്റെ അച്ഛനും ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്ന് അവളെ ഭര്‍ത്താവിനൊപ്പം വിട്ടയക്കുന്നത് വീഡിയോയില്‍ കാണാം. പോകുന്നതിനുമുമ്പ് വധു കരഞ്ഞുകൊണ്ട് പിതാവിനെ കെട്ടിപ്പിടിക്കുകയും പിന്നീട് ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്യുന്നു.
വീണ്ടും വധു തിരിഞ്ഞുനോക്കി തിരിച്ചെത്തി അച്ഛനെ കെട്ടിപ്പിടിച്ച ശേഷം മടങ്ങുന്നു. പിന്നെയും പെണ്‍കുട്ടി തിരിച്ചെത്തുമ്പോള്‍ അച്ഛന് ദേഷ്യപ്പെടുകയും ചെരിപ്പ് ഊരി അടിക്കുകയും ചെയ്യുന്നു. അതിനുശേഷമാണ് വധു ഭര്‍ത്താവിനൊപ്പം പോകുന്നത്.
अगर नहीं गया तो#Corona ke bidai bhi aisi hi hogi, finally,#कोरोना की बिदाई ceremony का advance नज़ारा#BePositive@hvgoenka @RubikaLiyaquat @chitraaum pic.twitter.com/qpjGbYrDao
— Rupin Sharma IPS (@rupin1992) April 25, 2021
റൂബിന് ശര്‍മ്മ ഐപിഎസാണ് ഈ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക