തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം.
”എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ വെട്ടം നല്കുന്നു”- ഐശ്വര്യ കുറിച്ചു.
ഐശ്വര്യ ലക്ഷ്മിയ്ക്കും ഈ അടുത്ത കാലത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐശ്വര്യ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഫലം നെഗറ്റീവ് ആയതിന് ശേഷം ക്വാറന്റൈനില്‍ തുടരുകയാണ് താരം.
മലയാള സിനിമയിലെ ഒട്ടേറെ താരങ്ങളും സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് നേരെത്തെ തന്നെ മുന്നോട്ട് വന്നിരുന്നു.
അതേസമയം സംസ്ഥാനത്ത് ഒരാഴ്ച്ച ലോക്ക്ഡൗണിനു സമാനമായ നിന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. മെയ് നാലുമുതല്‍ മെയ് ഒന്പതുവരെ ശനി, ഞായര്‍ ദിവങ്ങള്ക്കു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഉണ്ടാകും. വിശദാംശങ്ങള്‍ പിന്നീട് നല്‍കും. ലോക്ക് ഡൗണ്‍ അവസാന കൈയ്യാണ്. ഹോം ഡെലിവറി കൂടുതല്‍ ഉണ്ടാകണം. ഇത് പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ വേണോ എന്ന് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക