ചാലക്കുടി : കോവിഡ് ചികിൽസയ്ക്കായി 50 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് നൽകി യുവ വ്യാപാരി. ചാലക്കുടി സ്വദേശി ആന്റിൻ ജോസാണ് അഞ്ച് ലക്ഷത്തോളം വിലവരുന്ന ഓക്സിജൻ സിലിണ്ടറുകൾ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ച് നൽകിയത്.
വിവരമറിഞ്ഞതോടെ നഗരത്തിലെ ചുമട്ടു തൊഴിലാളികളും ഒപ്പം ചേർന്നു. കൂലി വാങ്ങാതെ സിലിണ്ടർ കയറ്റി നൽകിയാണ് നാടിനായി ഇവർ കരുതൽ നൽകിയത്.
ആശുപത്രിയിൽ സൂപ്രണ്ട് ഡോ.എൻ.എ.ഷീജ സിലിണ്ടറുകൾ ഏറ്റുവാങ്ങി. കാവുങ്ങൾ ഏജൻസീസെന്ന സ്ഥാപനത്തിന്റെ ഉടമയാണ് ആന്റിൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക