ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 രോഗികൾ മരിച്ചു. ബെറൂച്ചിലെ പട്ടേൽ വെൽഫെയർ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സയിൽ ഉണ്ടായിരുന്ന 50 ഓളം പേരെ രക്ഷപ്പെടുത്തി.
Gujarat| Fire breaks out at a COVID-19 care centre in Bharuch. Affected patients are being shifted to nearby hospitals. Details awaited. pic.twitter.com/pq88J0eRXY
— ANI (@ANI) April 30, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക