മുംബൈ: മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഒരു പക്ഷേ പിന്നീട് ലോക്ക്ഡൗണ്‍ വേണ്ടി വന്നേക്കാം. എന്നാല്‍, ഇപ്പോള്‍ അത് ആവശ്യമില്ലെന്നാണ് തോന്നുന്നതെന്നും താക്കറെ പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രോഗവ്യാപനം ഒരു പരിധിവരെ പിടിച്ച് നിര്‍ത്തിയിട്ടുണ്ട്. 6.5 ലക്ഷമെന്ന സംഖ്യയില്‍ രോഗികളുടെ എണ്ണം നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക