കൊവിഡ് കാലത്ത് ഇടതുപക്ഷ സർക്കാർ പൊതുജനങ്ങൾക്ക് ഒരുപാട് ഗുണകരമായ കാര്യങ്ങൾ ചെയ്തുവെന്ന് നടൻ സുധീഷ്. കലാകാരന്മാർക്ക് വേണ്ടുന്ന കാര്യങ്ങൾ അവർ തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷനും പൊതു പരിപാടികളും കൊവിഡ് വർധിക്കുന്നതിന് കാരണമായെന്ന് തനിക്ക് തോന്നുന്നുവെന്നും സുധീഷ് പറഞ്ഞു. ‘ഇലക്ഷൻ ആൾകൂട്ടം കൊവിഡിന് കാരണമായെന്ന് തോന്നുന്നു. കൊവിഡിനെ പൂർണ്ണമായും തുടച്ചു മാറ്റുകയാണ് നമ്മുടെ ഉത്തരവാദിത്വം. എന്നാൽ നിയന്ത്രണമില്ലായ്മ സംഭവിച്ചത് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായി’, സുധീഷ് പ്രതികരിച്ചു.
തനിക്ക് ഇടയ്ക്കൊക്കെ ഗ്യാപ്പ് ഉണ്ടാകാറുണ്ടെന്നും കൊവിഡിനെ അത്തരത്തിൽ ഒരു ഗ്യാപ്പായി മാത്രമേ കാണുന്നുള്ളൂ എന്നും സുധീഷ് പറഞ്ഞു. ഈ കാലഘട്ടത്തിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊവിഡ് സമയത്ത് നിരവധി കലാകാരന്മാർ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നെന്നും അത് ഓർക്കുമ്പോൾ തനിക്ക് മാനസികമായ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക