ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ലൈംഗികബന്ധം. ചില സമയങ്ങളിൽ ഇത് അപ്രതീക്ഷിത ഗർഭ ധാരണത്തിന് കാരണമാകാറുണ്ട്. ഇത് പിന്നീട് മാനസികസംഘര്‍ഷത്തിന് കാരണമാകറുണ്ട്. ഇത്തരം അപ്രതീക്ഷിത ഗർഭധാരണം സംഭവിക്കുന്ന ചില സന്ദർഭങ്ങൾ ഇതാണ് .
ലൈംഗികബന്ധം പൂര്‍ണമല്ലെങ്കില്‍ പോലും ചില അവസരങ്ങളില്‍ പ്രീക്കം എന്ന pre-ejaculate fluid പുരുഷന്റെ ലൈംഗികാവയവത്തില്‍നിന്നു പുറത്തു വരാറുണ്ട്. ഇതില്‍ ബീജത്തിന്റെ ചെറിയ അളവ് കാണും. ഇത് അപ്രതീക്ഷിത ഗർഭധാരണത്തിന് കാരണമാകാറുണ്ട്. ലിംഗം യോനിയില്‍ പ്രവേശിക്കുന്നതിന് മുൻപു സ്ഖലനം സംഭവിച്ചാലും ഗര്‍ഭധാരണത്തിന് സാധ്യതയുണ്ട്. ആനല്‍ സെക്സിൽ ഗര്‍ഭധാരണം സാധ്യമല്ല. പക്ഷേ റെക്ടത്തിന്റെ പരിസരത്തായി സ്ഖലനം നടക്കുമ്പോള്‍ ബീജം യോനിയിലേക്ക് കടക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക