ആർത്തവത്തിന്റെ സൂചനകളാണ് തലവേദന, വയറുവേദന, നടുവേദന, ക്ഷീണം എന്നിവ. ഇത്തരത്തിൽ ചില സ്ത്രീകളിൽ കാണപ്പെടുന്ന ഒന്നാണ് മൈഗ്രെയ്ൻ. പിഎംഎസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മൈഗ്രെയ്ൻ. ആർത്തവ സമയങ്ങളിൽ അനുഭവപ്പെടുന്നത് രണ്ട് തരത്തിലുള്ള തലവേദനകളാണ്.
മെൻസ്ട്രൽ മൈഗ്രെയ്ൻ ( menstrual migraine), ഹോർമോണൽ തലവേദന ( hormonal headache) എന്നിവയാണ് അവ. മെൻസ്ട്രൽ മൈഗ്രെന്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. ഹോർമോണൽ തലവേദനയ്ക്ക് കഫീൻ പാനീയങ്ങൾ കുടിക്കുന്നത് ഗുണം ചെയ്യും. ചോക്ലേറ്റ് കഴിക്കുന്നതും ഹോർമോൺ തലവേദനയുടെ അസ്വസ്ഥത ഇല്ലാതാക്കും. ഉറക്കമാണ് തലവേദനയെ നേരിടാനുള്ള മറ്റൊരു നല്ല മാർഗ്ഗം. ഉറക്കക്കുറവ് തലവേദനയിലേക്ക് നയിക്കുന്നു. ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക