സംസ്ഥാനത്ത് വാശിയേറിയ പോരാട്ടത്തിന്റെ ജനവിധി വന്നു തുടങ്ങി. തപാൽ വോട്ടുകൾ എണ്ണി തുടങ്ങി ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ വിധി ഇടതുപക്ഷത്തിന് അനുകൂലം. തിരുവല്ല, നേമം, കോഴിക്കോട്, വൈക്കം,അരുവിക്കര തുടങ്ങി മണ്ഡലങ്ങളിലെ തപാൽ വോട്ടുകൾ ഫലങ്ങൾ വന്നു തുടങ്ങി. ഇതുവരെയുള്ള ഫലങ്ങൾ വരുമ്പോൾ എൽഫ്എഫ് ആണ് മുന്നിൽ. ഉടുമ്പൻചോലയിൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ എം.എം മണി മുന്നിലാണ്.
കോവിഡിൽ മുങ്ങി രാജ്യതലസ്ഥാനം, ലോക്ക്ഡൗൺ ഒരാഴ്ചകൂടി നീട്ടിയേക്കും
തുടർഭരണത്തിലൂടെ ഇടത് വീണ്ടും അധികാരത്തിലെത്തിയാൽ അത് ചരിത്രമാകും. പക്ഷെ അതോടെ ഇനിയൊരു തിരിച്ച് വരവില്ലാതെ കോൺഗ്രസ് മങ്ങും. തിരിച്ചു വരവിനായി വലത് ശ്രമിക്കുമ്പോൾ നില മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിക്കുക.
സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു..; നെഞ്ചിടിപ്പോടെ സ്ഥാനാർഥികൾ.. പ്രതീക്ഷയിൽ കേരളം
പൂർണ്ണമായും കർശന നിയന്ത്രണങ്ങളോടെയാണ് വോട്ടെണ്ണൽ നടക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വിജയാഘോഷങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പൂർണമായും ഇന്നും തുടരും. അതേസമയം വൻ സുരക്ഷാ സംവിധാനത്തോടെയാണ് ഇന്ന് വോട്ടെണ്ണൽ നടക്കുക. ചുമതലപ്പെട്ടവരെയല്ലാതെ ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടത്തിവിട്ടില്ല. ഫലപ്രഖ്യാപനത്തിനു ശേഷം വിജയാഹ്ലാദ പ്രകടനം നടത്താൻ ഒരു രാഷ്ട്രീയ പാർട്ടികളും മുതിരരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക