അതീവ ജാഗ്രതയിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യത. ഇപ്പോള്‍ തുടരുന്ന ലോക്ക്ഡൗൺ മെയ് മൂന്നിന് രാവിലെ അഞ്ചിന് അവസാനിരിക്കെയാണ് ലോക്ക്ഡൗൺ നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
വോട്ടെണ്ണല്‍: ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിക്കണമെന്ന് ഡിജിപി
ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും. 375 പേരാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 30 ശതമാനത്തിലധികമാണ് ഇവിടെ പോസിറ്റിവിറ്റി നിരക്ക് എന്നുള്ളതും ആശങ്കയുണ്ടാക്കുന്നു. ഓക്സിജന്‍ ക്ഷാമത്തിനു പുറമെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതും ഡല്‍ഹി സര്‍ക്കാറിനെ പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക