വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ ബി ജെ പിയെ പരിഹസിച്ച് നടന് ഇര്‍ഷാദ് അലി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.’മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറില്‍ പോയി പറയാനും കൂടി കഴിയില്ലല്ലോ’ എന്നാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്.
തുടര്‍ഭരണം ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് ഇര്‍ഷാദിന്റെ പ്രതികരണം. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന് കോന്നിയിലും, മഞ്ചേശ്വരത്തും പിന്നിലാണ്.
ബി ജെ പിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളായിരുന്നു ഇവ. അതേസമയം പൂഞ്ഞാറില്‍ പി സി ജോര്‍ജ് പിന്നിലാണ്. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ലീഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക