സിനിമക്കകത്തും പുറത്തുമുള്ള വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. വിഷയങ്ങളിലുള്ള ഇടപെടലുകൾ മൂലം നിരവധി വിവാദങ്ങളും കങ്കണ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു അഭിപ്രായ പ്രകടനവുമായി എത്തിയിരിക്കുകയാണ് കങ്കണ. സിനിമാ മേഖലയിലെ നടിമാര്‍ നേരിടുന്ന വിവേചനത്തെ കുറിച്ചാണ് കങ്കണ പറയുന്നത്.
പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ വിജയികൾക്കും ആശംസകളെന്ന് ഉണ്ണി മുകുന്ദൻ
‘ഒരു അഭിനേത്രി എന്ന നിലയില്‍ വളരെ പ്രയത്നിച്ചാണ് ഞാന്‍ ഈ നിലയില്‍ എത്തിയത്, എന്നാല്‍ ഇന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടത്ര പരിഗണന കിട്ടുന്നില്ല, കഴിവുണ്ടായിട്ടും തഴയപ്പെടുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ ആണായാലും പെണ്ണായാലും ലഭിക്കേണ്ട ബഹുമാനം കിട്ടണം’ കങ്കണ പറഞ്ഞു.
വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍
‘ഞാന്‍ സിനിമയിലെത്തുമ്പോഴെ ഭംഗിയുള്ളവളായിരുന്നു. അന്ന് സിനിമ പ്രാധാന്യം നല്‍കിയിരുന്നത് ബാഹ്യസൗന്ദര്യത്തിനാണ്. എന്നാല്‍ സൗന്ദര്യത്തിനും അപ്പുറമാണ് മറ്റ് കഴിവുകളെന്ന് ഞാന്‍ അന്നേ മനസിലാക്കി. അവരുടെ കാഴ്ചപ്പാട് തന്നെ ഉള്‍ക്കൊണ്ട് ഞാനും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നഷ്ടങ്ങള്‍ സംഭവിക്കുമായിരുന്നു. കങ്കണ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക