സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഓരോ മണ്ഡലങ്ങളിലും നാലായിരത്തിലധികം തപാൽ വോട്ടുകളാണുള്ളത്. വൈകാതെ തന്നെ കേരളത്തിന്റെ ആദ്യ ഫല സൂചനകൾ പുറത്തു വരും.
വോട്ടെണ്ണൽ കർശന മാനദണ്ഡങ്ങള്‍ പാലിച്ച്; ആള്‍ക്കൂട്ടവും ആഹ്ലാദ പ്രകടനവും വിലക്കി
കേരളത്തിൽ ഇടതും വലതും മാറി മാറി പരീക്ഷണത്തിലെത്തുന്ന പതിവ് മാറുമോ എന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. തുടർഭരണത്തിലൂടെ ഇടത് വീണ്ടും അധികാരത്തിലെത്തിയാൽ അത് ചരിത്രമാകും. പക്ഷെ അതോടെ ഇനിയൊരു തിരിച്ച് വരവില്ലാതെ കോൺഗ്രസ് മങ്ങും. തിരിച്ചു വരവിനായി വലത് ശ്രമിക്കുമ്പോൾ നില മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിക്കുക.
വോട്ടെണ്ണല്‍: ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിക്കണമെന്ന് ഡിജിപി
പൂർണ്ണമായും കർശന നിയന്ത്രണങ്ങളോടെയാണ് വോട്ടെണ്ണൽ നടക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വിജയാഘോഷങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പൂർണമായും ഇന്നും തുടരും. അതേസമയം വൻ സുരക്ഷാ സംവിധാനത്തോടെയാണ് ഇന്ന് വോട്ടെണ്ണൽ നടക്കുക. ചുമതലപ്പെട്ടവരെയല്ലാതെ ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടത്തിവിട്ടില്ല. ഫലപ്രഖ്യാപനത്തിനു ശേഷം വിജയാഹ്ലാദ പ്രകടനം നടത്താൻ ഒരു രാഷ്ട്രീയ പാർട്ടികളും മുതിരരുത്. നാടിന്റെ ഇപ്പോഴത്തെ അവസ്ഥ മറികടക്കുക എന്നത് മാത്രമാണ് പ്രധാന ലക്ഷ്യം.
വോട്ടെണ്ണൽ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി, സ്ട്രോങ്ങ് റൂമുകൾ തുറന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക