കർശന നിയന്ത്രണങ്ങളിൽ ഇന്ന് സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താദ്യമായി വിജയാഘോഷങ്ങളൊന്നുമില്ലാതെ നടക്കുന്ന വോട്ടെണ്ണൽ ആയിരിക്കുമിത്. വോട്ടെണ്ണൽ ദിനത്തിൽ യാതൊരുവിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും ആവർത്തിച്ചു. അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. കോവിഡ് പശ്ചാത്തലത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പൂർണമായും ഇന്നും തുടരും.
എണ്ണുന്ന ഓരോ പോസ്റ്റൽ വോട്ടും കൗണ്ടിങ് ഏജന്റുമാരെ കാണിക്കണം: ചെന്നിത്തല
വിജയാഘോഷങ്ങളേക്കാൾ പ്രാധാന്യം നാടിന്റെ ഇപ്പോഴത്തെ സാഹചര്യമാണെന്നും അതറിഞ്ഞ് ഏവരും പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ വിജയാഘോഷങ്ങൾ ഒഴിവാക്കണമെന്നത് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും ചേർന്നെടുത്ത തീരുമാനമാണ്. അതേസമയം വൻ സുരക്ഷാ സംവിധാനത്തോടെയാണ് ഇന്ന് വോട്ടെണ്ണൽ നടക്കുക. ചുമതലപ്പെട്ടവരെയല്ലാതെ ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടത്തിവിട്ടില്ല. ഫലപ്രഖ്യാപനത്തിനു ശേഷം വിജയാഹ്ലാദ പ്രകടനം നടത്താൻ ഒരു രാഷ്ട്രീയ പാർട്ടികളും മുതിരരുത്. നാടിന്റെ ഇപ്പോഴത്തെ അവസ്ഥ മറികടക്കുക എന്നത് മാത്രമാണ് പ്രധാന ലക്ഷ്യം.
ആർടിപിസിആർ പരിശോധനയ്ക്ക് കൂടുതല്‍ തുക ഈടാക്കിയാല്‍ നടപടി:ആരോഗ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക