തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടി തുടര്‍ ഭരണം നേടിയ ഇടതു മുന്നണിക്ക് ആശംസകളുമായി നടന് പൃഥ്വിരാജ്. വിജയികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതിനൊപ്പം ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ഒരുമിച്ചു നില്‍ക്കണമെന്ന് താരം ഓര്‍മ്മിപ്പിക്കുന്നു.
പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് നയിച്ച എല്‍ഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മള് കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേര്‍ന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക