വിജയം മാത്രമല്ല തോല്‍വിയും ആഘോഷിക്കരുതെന്ന് പിന്നണി ഗായകന് ഷഹബാസ് അമന്. ഇന്ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിലാണ് ഷഹബാസ് അമന് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
സാധരണ കേരളം കണ്ടതില്‍ നിന്നും വ്യത്യസ്തമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ ഈ രീതില്‍ നടത്തുന്നത്.
വിജയിച്ചാലും തോറ്റാലും ആഘോഷം പാടില്ല. മനുഷ്യരാണെങ്കിലും ഭരിക്കുന്നത് വൈറസാണെന്ന് മറക്കരുതെന്നാണ് ഷഹബാസ് അമന് ഫേസ്ബുക്കില്‍ കുറിച്ചത്. കേരളം ആര് ഭരിക്കുമെന്ന ജനവിധി അറിയാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രമാണ് ബാക്കിയുള്ളത്. രാവിലെ 8 മണിക്കാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്.
‘വിജയം മാത്രമല്ല, തോല്‍വിയും ആഘോഷിക്കരുത്. സത്യപ്രതിജ്ഞ ചെയ്യുക,മനുഷ്യരാണെങ്കിലും ഭരിക്കുന്നത് വൈറസാണെന്നത് മറക്കരുത്!’;
പ്രതികരിക്കാൻ ഇവിടെ എഴുതുക