Home COVID 19 കോവിഡ് ഹെൽപ് ലൈനാക്കാൻ തന്റെ ട്വിറ്റെർ അക്കൗണ്ട് കൈമാറി സുനിൽ ഛേത്രി

കോവിഡ് ഹെൽപ് ലൈനാക്കാൻ തന്റെ ട്വിറ്റെർ അക്കൗണ്ട് കൈമാറി സുനിൽ ഛേത്രി

രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായി വരികയാണ്. കോവിഡ് പശ്ചാത്തലശത്തിൽ നിരവധി രാജ്യങ്ങൾ കമ്പനികളുമാണ് ഇന്ത്യക്ക് സഹായവുമായി എത്തിയിരിക്കുന്നത്. രാജ്യമെമ്പാടും കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടുമ്പോൾ മാറിനിൽക്കാതെ ദുരന്തമുഖത്തെ സഹായങ്ങൾക്കായി തന്റെ ട്വിറ്റർ അക്കൗണ്ട് തുറന്ന് നൽകിയിരിക്കുകയാണ് ഇന്ത്യന്‍ ഫുഡ്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. കോവിഡ് ഹെല്‍പ് ലൈനാക്കുന്നതിനാണ് തന്റെ ഔദ്യേഗിക ട്വിറ്റര്‍ അക്കൗണ്ട് കോവിഡ് വളണ്ടിയേര്‍സിന് ഛേത്രി കൈമാറിയിരുന്നത്.

കണ്ണുകളിലെ ചുവപ്പ്, ചര്‍മ്മത്തില്‍ തടിപ്പ്, ക്ഷീണം അവഗണിക്കരുത് ഇതും കൊവിഡ് ലക്ഷ്ണമാകാം….

15 ലക്ഷം ഫോളോവേഴ്‌സുള്ള പേജില്‍ ആവശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ജീവിതത്തിലെ യഥാര്‍ത്ഥ നായകര്‍ക്ക് എന്റെ ട്വിറ്റര്‍ പേജ് കൈമാറുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ഈ പേജ് അവരിടേതാകും. കോവിഡിനെതിരായ പോരാട്ടത്തില്‍ അവരുടെ സന്ദേശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നിങ്ങളുടെ പിന്തുണയും സഹായവും ഉണ്ടായിരിക്കണം’ എന്ന ട്വീറ്റോടെയാണ് ഛേത്രി വളണ്ടിയേഴ്സിന് പേജ് കൈമാറിയത്.

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സീനായി ഇനി സ്പുട്നിക്കും; റഷ്യൻ നിർമ്മിത സ്പുട്നിക്ക് വാക്സീൻ ഇന്ത്യയിലെത്തി

Also Read :   ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയില്‍ വലിയ വർധനവുണ്ടാകും, പ്രതീക്ഷ പങ്കുവച്ച് ഭക്ഷ്യ-കാര്‍ഷിക സംഘടന