പുതിയ പാചക പരീക്ഷണം പങ്കുവെച്ച് നടി അഹാന കൃഷ്ണ. തന്തൂരി പനീർ ടിക്ക എന്ന വിഭവമാണ് അഹാന പങ്കുവെച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി തന്റെ പാചക പരീക്ഷണം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത്.
ഈ പാചകം കുളമായാൽ ഈ വീഡിയോ നിങ്ങൾ കാണില്ല. ഇത് കാണുന്നെങ്കിൽ അതിനർത്ഥം ഞാൻ ഉണ്ടാക്കി വരുന്ന സാധനം തരക്കേടില്ലാതെ വന്നു എന്നാണ്.
തനിക്ക് പാചകം അറിയില്ലെന്നും സഹോദരി ദിയയ്ക്കും അമ്മയ്ക്കുമാണ് പാചകത്തിൽ താൽപര്യമെന്ന് അഹാന പറയുന്നു. ‘പണ്ടുമുതലേ ഞാൻ അങ്ങനെ പാചകം ചെയ്യാറില്ല. എനിക്ക് കുറച്ച് നാളായി ശരീര ഭാരം കുറയ്ക്കണം എന്ന ആഗ്രഹം തുടങ്ങിയിട്ട് അതിന്റെ ഭാഗമായി ചിക്കൻ, മട്ടൻ, ബീഫ് തുടങ്ങിയവ കഴിക്കില്ല എന്ന് തീരുമാനം എടുത്തു. ഇന്ന് ഫ്രിഡ്ജ് തുറന്നപ്പോൾ കുറച്ച് പനീർ കണ്ടു. അങ്ങനെ എന്റെ മനസ്സിലുള്ള റെസിപ്പീകൾ ഉപയോഗിച്ച് ഒരു പരീക്ഷണം ചെയ്യാമെന്ന് വെച്ചു. അതിന്റെ ഒരു വിഡിയോയും എടുക്കാം എന്ന് കരുതി’, അഹാന പറഞ്ഞു.
തുടർന്ന് നടി തന്റെ പാചക പരീക്ഷണം നടത്തുന്നതായും വിഡിയോയിൽ കാണാം. പാചകം കഴിഞ്ഞയുടൻ അഹാന സ്വയം അത് രുചിച്ചു നോക്കുന്നുമുണ്ട്. ‘ഞാൻ ഉണ്ടാക്കിയത് കൊണ്ട് പറയുകയല്ല, ഇത് കഴിക്കാൻ സാധിക്കുന്നതാണ്. ഞാൻ ഉണ്ടാക്കുന്നത് പലതും പട്ടിയ്ക്കും പൂച്ചയ്ക്കും പോലും കൊടുക്കാൻ യോഗ്യമല്ലാതാവാറുണ്ട്. ഇക്കുറി അങ്ങനെയല്ല’, അഹാന കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക