ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ ദിപാന്ശു കബ്ര ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എടിഎം കയോസ്കില് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പണമിടപാകുകള് കഴിഞ്ഞതിന് ശേഷം കൈകള്‍ അണുവിമുക്തമാക്കാന്‍ വേണ്ടി സൂക്ഷിച്ച സാനിറ്റൈസര്‍ മോഷ്ടിക്കുന്ന യുവാവിന്റെ വീഡിയോയാണ് അദ്ദേഹം ഷെയര്‍ ചെയ്തത്.
കോവിഡ് അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയും നിരുത്തരവാദിത്തപരമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് കലിയടക്കാനാവാത്ത നിലയിലാണ് നെറ്റിസണ്‍സ്.
സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ഈ വീഡിയോയില്‍ എടിഎമ്മില്‍ നിന്ന് പണമിടപാട് നടത്തി തിരിച്ചു പോകുമ്ബോള്‍ മെഷീനിനടുത്ത് വെച്ച സാനിറ്റൈസര്‍ തന്റെ ബാഗിലെടുത്തിടുന്ന ദൃശ്യങ്ങളാണ് പോലീസ് ഉദ്യോഗസ്ഥന് പങ്കുവെച്ച ക്ലിപ്പില്‍ കാണിക്കുന്നത്. ഉടന്‍ തന്നെ അദ്ദേഹം സ്ഥലം വിടുന്നുമുണ്ട്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സുരക്ഷാ ക്യമറയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക