Home COVID 19 അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ് ; ഐപിഎൽ ടീമംഗങ്ങൾക്കും രോഗബാധ

അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ് ; ഐപിഎൽ ടീമംഗങ്ങൾക്കും രോഗബാധ

രാജ്യത്ത് കോവിഡ് മഹാമാരി വ്യാപിക്കുകയാണ്. കോവിഡ് പ്രതിരോധ നടപടികൾ രാജ്യത്ത് പലയിടങ്ങളിലും നടക്കുന്നുണ്ട്. കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനങ്ങൾ വിവിധ ജില്ലകളിലുൾപ്പെടെ നടപ്പാക്കിയിരിക്കുന്നത്. രാജ്യത്ത് ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഞ്ച് ഗ്രൗണ്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നാളെ മുതൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ലോക്ക് ഡൗണിൽ തീരുമാനം അടുത്ത ആഴ്ച; നിയന്ത്രണങ്ങളെന്തെല്ലാം, വിശദമായി

ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയം കൂടിയാണിത്. മാത്രമല്ല, രണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബസ് ഡ്രൈവറടക്കമുള്ള മൂന്ന് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം എട്ട് വരെയാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോ​വി‍​ഡ് വ്യാ​പ​നം രൂ​ക്ഷം; നീ​റ്റ് പി​ജി പ​രീ​ക്ഷ നാ​ലു മാ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചു

Also Read :   ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് വീണു ;20 കാരന് ദാരുണാന്ത്യം