അഹമ്മദാബാദിൽ ഇന്ന് നടക്കുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. അഹമ്മദാബാദിൽ വൈകുന്നേരം ഏഴുമണിക്ക് മത്സരം നടക്കും. സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയിട്ടുള്ളത്. അതിനാൽ തന്നെ ആ ക്ഷീണം മറികടക്കാൻ കൂടിയായിരിക്കും ടീമിന്റെ ശ്രമം. ഡല്‍ഹി കാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് അവസാന മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വഴങ്ങിയത്.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് ദയനീയമായി പരാജയപ്പെട്ടെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു തന്നെയാണ് മുന്‍തൂക്കമുള്ളത്. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയമുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്. എന്നാൽ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. പഞ്ചാബിനെതിരെ നിറംമങ്ങിയ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും എന്തിനും പോന്ന കോലി, എബിഡി, മാക്സ്വെല് ബിഗ് ത്രീയും ശക്തമായി തിരിച്ചെത്തും എന്നാണ് ടീമിന്റെ പ്രതീക്ഷ.
‘വാക്സിൻ ക്ഷാമം ജൂലൈ വരെ നീണ്ടേക്കും’, മുന്നറിയിപ്പുമായി അടാർ പൂനാവാല
പ്രതികരിക്കാൻ ഇവിടെ എഴുതുക