കേരളത്തില്‍ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ സന്തോഷത്തില്‍ വിപ്ലവഗാനം പാടി സിത്താര കൃഷ്ണകുമാര്‍. അന്തി വിണ്ണില്‍ അമ്പിളിക്കല എന്ന് തുടങ്ങുന്ന ഗാനമാണ് താരം പാടി പങ്കുവെച്ചിരിക്കുന്നത്.
എല്‍ഡിഎഫിന്റെ പ്രോമോ സോങ്ങ് പാടിയതും സിത്താരയായിരുന്നു. ഉറപ്പാണ് കേരളം എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ പ്രേക്ഷക പ്രീതിയും ലഭിച്ചിരുന്നു.
സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കൂടുതല്‍ ഒന്നും പറഞ്ഞിട്ടില്ല. പാട്ടില്‍ നിന്ന് തന്നെ സിത്താരയുടെ സന്തോഷം വ്യക്തമാണ്.
അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക