തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചലഞ്ചില്‍ വാക്ക് പാലിച്ച് അഡ്വ. ഇ എം ആഗസ്തി തല മുണ്ഡനം ചെയ്തു. തന്റെ ഫെയിസ്ബുക്കില് വാക്ക് പാലിക്കാനുള്ളതാണെന്ന തലക്കെട്ടോടെ തലമുണ്ഡനം ചെയ്തതിന് ശേഷം ഉള്ള ചിത്രം ആഗസ്തി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
ഉടുമ്പന്‍ചോലയില്‍ എം എം മണി ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ താൻ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ആഗസ്തിയുടെ ചലഞ്ച്. ഫലം വന്ന ദിവസം തന്നെ താന്‍ വാക്കുപാലിക്കുമെന്ന് ആഗസ്തി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും തന്റെ അടുത്ത സുഹൃത്തായ ആഗസ്തി അവിവേകം കാണിക്കരുതെന്നുമായിരുന്നു മണിയാശാന്റെ പ്രതികരണം. ഇന്നാണ് ആഗസ്തി തല മുണ്ഡനം ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക