രാജ്യത്ത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നിരക്കിൽ പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്നും കോവിഡ് കേസുകൾ കുറയുന്നതിന്റെ സൂചനയുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം റെക്കോർഡ് വർധനവിലായിരുന്നു. എന്നാലിപ്പോൾ ആ തോത് കുറയുന്നതായി കാണുന്നുണ്ട്.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ് ; ഐപിഎൽ ടീമംഗങ്ങൾക്കും രോഗബാധ
ഇത് സംബന്ധിച്ച് വിലയിരുത്തുന്നതിനുള്ള പ്രാരംഭഘട്ടം മാത്രമാണിതെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. അതേസമയം, കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന കേരളം, ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
കേരളം ജാഗ്രത പാലിക്കണം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക