തിരുവനന്തപുരം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. രാജിയെങ്കില്‍ അതു എല്ലാവര്ക്കും ബാധകമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തനിക്കെതിരെമുള്ള എഐ വിഭാഗത്തിന്റെ നീക്കത്തില്‍ എഐസിസിസി നേതൃത്വത്തെ പ്രതിഷേധം അറിയിച്ച് മുല്ലപ്പള്ളി. അതേസമയം കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം വെള്ളിയാഴ്ച നടക്കും.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. അതേസമയം അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല.
ഉചിതമായ തീരുമാനമെടുക്കാം. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക