Home COVID 19 കൊവിഡ് ബാധിച്ച ചലച്ചിത്ര നിരൂപകന്‍ രാജീവ് മസന്തിന്‍റെ നില ഗുരുതരം

കൊവിഡ് ബാധിച്ച ചലച്ചിത്ര നിരൂപകന്‍ രാജീവ് മസന്തിന്‍റെ നില ഗുരുതരം

ചലച്ചിത്ര നിരൂപകനായ രാജീവ് മസന്തിന് കൊവിഡ് സ്ഥിരീകരിച്ചു. മസന്തിന്റെ ഓക്‌സിജന്‍ ലെവലില്‍ മാറ്റം വന്നതോടെ ആരോഗ്യനില ഗുരതരമായിരിക്കുകയാണ്. നിലവില്‍ മുംബൈയിലെ കോകിലബിന്‍ ആശുപത്രിയിലാണ് മസന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷം രാജീവ് മസന്ത് മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ചു. നിരവധി സ്ഥാപനങ്ങളില്‍ മസന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്റര്‍ട്ടെയിന്‍മെന്റ് ജേണലിസ്റ്റ് എന്ന നിലയില്‍ കാന്‍സ് അടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മസന്ത് ഭാഗമായിട്ടുണ്ട്. ചലച്ചിത്ര നിരൂപകന്‍ എന്ന നിലയില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം കരന്‍ ജോഹറിന്റെ ധര്‍മ്മ കോര്‍ണര്‍ സ്‌റ്റോണ്‍ ഏജന്സിയില്‍ അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

 

Also Read :   നീളന്‍ പാമ്പിനെ ഉടുത്തിരിക്കുന്ന ലുങ്കിയിലാക്കി, കൂളായി നടത്തം; അമ്പരന്ന് നാട്ടുകാര്‍- വീഡിയോ