Home HEALTH ഇടവിട്ട് ഉണ്ടാകുന്ന തലവേദന; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഇടവിട്ട് ഉണ്ടാകുന്ന തലവേദന; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

കൊറോണ കാലമായതിനാൽ തന്നെ ഇടയ്‍ക്കിടെ ഉണ്ടാകുന്ന തലവേദന വൈറസ് ബാധ കൊണ്ടാണെന്ന് സംശയിക്കുന്നവരാണ് കൂടുതലും. എന്നാൽ ജീവിതശൈലി രോഗം കൊണ്ടും തലവേദന അനുഭവപ്പെടാം. ഇതിന്റെ കാരണം കണ്ടെത്തുക വളരെ അത്യാവശ്യമാണ്.

രക്തസമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍ (ബിപി കൂടുമ്പോള്‍) ഇത്തരത്തില്‍ തലവേദന അനുഭവപ്പെടാം. രക്തസമ്മര്‍ദ്ദം കൂടെക്കൂടെ ഉയരുന്നവര്‍, അതിന് വേണ്ട ചികിത്സ നിര്‍ബന്ധമായും സ്വീകരിക്കണം. അല്ലെങ്കില്‍ അത് ക്രമേണ ഹൃദയത്തെ വരെ ദോഷമായി ബാധിക്കും.

ബിപി ഉയരുന്നത് വളരെയധികം ഗൗരവമേറിയ ഒരു കാര്യമാണ്. പലരും അത് നിസാരമായി കൈകാര്യം ചെയ്യുന്നത് കാണാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള അപകടകരമായ അവസ്ഥകളിലേക്കെല്ലാം ഉയര്‍ന്ന ബിപി എത്തിച്ചേക്കാം. പ്രമേഹം കഴിഞ്ഞാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന മറ്റൊരു കാര്യമാണ് ബിപി.

ബിപി കൂടുന്നതിന് അനുസരിച്ച് തലയോട്ടിയുടെ ഭാഗങ്ങളില്‍ സമ്മര്‍ദ്ദമനുഭവപ്പെടുന്നതോടെയാണ് തലവേദനയുണ്ടാകുന്നത്. കൃത്യമായ ഡയറ്റും ഉറക്കവും വ്യായാമവും വലിയൊരു പരിധി വരെ ബിപിയെ നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം പ്രായത്തിനും ഉയരത്തിനും അനുസരിച്ച് സൂക്ഷിക്കുക. മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക, മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക എന്നിവയാണ് ബിപി ഉയരാതിരിക്കാന്‍ എടുക്കാവുന്ന മറ്റ് കരുതലുകള്‍.

Also Read :   സിനിമയിൽ അഭിനയിച്ചതിന് തീവ്രവാദികൾ മൂക്കുമുറിച്ച ഇസ്രയേലി നടിയുടേതല്ല ഈ ചിത്രം