ക്യാപ്റ്റന്‍ രാജുവിന് സിനിമയിലേക്ക് വഴി തുറന്നത് ഒരു സൂപ്പര്‍ താരം ചില തെറ്റിദ്ധാരണയുടെ പുറത്ത് തന്റെ റോള്‍ നിഷേധിച്ചത് കൊണ്ടാണെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി.
ജോഷി സംവിധാനം ചെയ്ത ‘രക്തം’ എന്ന ക്യാപ്റ്റന്‍ രാജുവിന്റെ ആദ്യ സിനിമാനുഭവം പങ്കുവച്ചു കൊണ്ട് എസ്.എന്‍ സ്വാമി പറയുന്നതിങ്ങനെ
ജോഷിയുടെ ‘രക്തം’ എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയിലെത്തുന്നത്. അതില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ചെയ്യാനിരുന്ന വേഷമായിരുന്നു ചില തെറ്റിദ്ധാരണകളുടെ പുറത്ത് ആ സൂപ്പര്‍ താരം ‘രക്തം’ എന്ന ചിത്രത്തിലെ ക്യാപ്റ്റന്‍ രാജു ചെയ്ത വേഷം ഉപേക്ഷിക്കുകയായിരുന്നു.
അത് പിന്നീട് ക്യാപ്റ്റന്‍ രാജു എന്ന നടനുള്ള ആദ്യ അവസരമായി മാറുകയും ചെയ്തു. ഞാന്‍ എഴുതിയ ‘ഓഗസ്റ്റ് ഒന്ന്’ എന്ന സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജു നല്ലൊരു വേഷം അവതരിപ്പിച്ചിരുന്നു.
അത് പോലെ എന്റെ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന സിനിമയിലും വളരെ ചെറിയ വേഷമാണെങ്കിലും എസ്പി പ്രഭാകര വര്‍മ്മ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ രാജു സിനിമകള്‍ ചെയ്തു തുടങ്ങുന്ന സമയം മുതല്ക്കേ ഞങ്ങളുടെ സ്നേഹ ബന്ധം ശക്തമാണ്”. ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് എസ്.എന്‍ സ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക