ഭോപ്പാല്‍: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ഏര്‍പ്പെടുത്തിയ ജനതാ കര്‍ഫ്യൂ മെയ് 15 വരെ നീട്ടി. ജനങ്ങള്‍ കൂട്ടംകൂടുന്നത് കുറയ്ക്കാന്‍ എല്ലാ ജില്ലകളും നടപടി സ്വീകരിക്കണമെന്നും മേയ് മാസത്തില്‍ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും മെയ് 15 വരെ നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് അഭ്യര്‍ത്ഥിച്ചു.ആളുകള്‍ ഒത്തുചേരുന്നത് കോവിഡ് സൂപ്പര്‍ സ്പ്രെഡിന് കാരണമാകുമെന്നതിനാല്‍ വിവാഹ ചടങ്ങുകള്‍ മാറ്റിവയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക