ന്യൂ ഡൽഹി:കോവിഡ് പടരുന്ന സാഹചര്യത്തിൽ 2020-21 അധ്യയന വർഷത്തിൽ പരീക്ഷയ്ക്ക് ഹാജരാകുന്ന പത്ത്-പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകനാമെന്നാവശ്യപ്പെട്ട് ഹർജി. ഈ വിഷയത്തിൽ കേന്ദ്രത്തിനും ദില്ലി സർക്കാരിനും നിർദ്ദേശം നൽകണമെന്നാണ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്.
പ്രസ്തുത അപേക്ഷയിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾക്കും ഡൽഹി സർക്കാരിനും ബെഞ്ച് നോട്ടീസ് നൽകി. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
എന്നാൽ പത്താം ക്ലാസ്സുകാരുടെ ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായും പന്ത്രണ്ടാം ക്ലാസ്സുകാരുടെ പരീക്ഷ മാറ്റിവച്ചതായും ദില്ലി സർക്കാർ സ്റ്റാൻഡിംഗ് കൗൺസിലിന് വേണ്ടി ഹാജരായ സന്തോഷ് കെ ത്രിപാഠി, കേന്ദ്ര സർക്കാർ സ്റ്റാൻഡിംഗ് കൗൺസിലിന് വേണ്ടി ഹാജരായ മോണിക്ക അറോറ എന്നിവർ അറിയിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക