പൃഥ്വിരാജിനെ കുറിച്ച് മനസ്സ് തുറന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമയിലെത്തും മുമ്പേ ഹൃദയത്തോട് ചേർത്തുവെയ്ക്കാവുന്ന ഓർമ്മ സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി അക്കാര്യം വെളിപ്പെടുത്തിയത്.
ഒരു പരിപാടി കഴിഞ്ഞ് രാത്രി ഏറെ വൈകി ഒരു ഓട്ടോ പിടിച്ച് തിരികെ പോകാൻ നിന്ന എന്നെ കാറിൽ കൊണ്ടുവിടാമെന്നായി പൃഥ്വി. ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സ്നേഹപൂർവ്വം നിരസിച്ചെങ്കിലും പൃഥ്വിരാജ് അനുവദിച്ചില്ല’.
‘ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ രാജു എന്നോട് നന്നായി പെരുമാറിയയാളാണ്. ഞാൻ ഒരു തുടക്കക്കാരനായിരുന്നു. എന്റെ പേര് പോലും ആരും അറിഞ്ഞ് തുടങ്ങിയിരുന്നില്ല. ആ പെരുമാറ്റം എനിക്ക് ഒരിക്കലും മറക്കാനാവില്ല,’ ഉണ്ണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക