ഷോർട്ട്ഫിലിമിലൂടെ എത്തി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് അമേയ .മോഡൽ കൂടിയായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്.
കൂടാതെ താരത്തിന്റെ വെറൈറ്റി കാപ്ഷനുകളും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അമേയയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കോവിഡിനെക്കുറിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കുള്ള താക്കീതുമായാണ് താരം എത്തുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ജോജി ചിത്രത്തിന്റെ ജോമോന്റെ ഡയലോഗ് കടമെടുത്ത് താരം എത്തിയത്. കൊറോണയെക്കുറിച്ച് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്..
വ്യാജമരുന്നുകളും..പണതട്ടിപ്പും നടത്തുന്നവരുണ്ട്..അവരെ കായികമായും നിയമപരമായും നേരിടും… അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും… വാട്സാപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും- അമേയ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക