Home COVID 19 ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിം​ഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിം​ഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇറ്റാവ: ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിം​ഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒൻപതും വയസ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങളാണ് ഇത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നെഹ്റു സുവേളജിക്കൽ പാർക്കിൽ പാർപ്പിച്ചിരുന്ന എട്ട് സിം​​ഹങ്ങൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇറ്റാവയിലെ സഫാരി പാർക്കിൽ നിന്ന് 14 സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലെ രണ്ട് പരിശോധനാ ഫലങ്ങൾ പോസിറ്റിവാകുകയായിരുന്നു.

കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ മറ്റ് മൃ​ഗങ്ങളുടെ സമീപത്തും നിന്നും ഇവയെ മാറ്റി. ജോലിക്കാരിലേക്ക് വ്യാപനം ഉണ്ടാവാതിരിക്കാൻ നടപടി സ്വീകരിച്ചതായി സഫാരി പാർക്ക് ഡയറക്ടർ വ്യക്തമാക്കി.

Also Read :   മരണം വരെയും എന്നെ സഹോദരതുല്യനായി കണ്ടു, ഇന്നും കല്‍പ്പനയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്:മനോജ് കെ. ജയന്‍