Home LATEST NEWS ‘സോഷ്യല്‍ മീഡിയ പ്രമോഷന് വേണ്ടി മാത്രമാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതല്ലെങ്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന്...

‘സോഷ്യല്‍ മീഡിയ പ്രമോഷന് വേണ്ടി മാത്രമാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതല്ലെങ്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന് എനിക്ക് തോന്നിയാല്‍ മാത്രം;‘അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വളച്ചൊടുക്കുന്ന ചിലര്‍, അത് താത്പര്യമില്ല’; സോഷ്യല്‍ മീഡിയയെ കുറിച്ച് മഞ്ജു വാര്യര്‍

സോഷ്യല്‍ മീഡിയക്ക് തുടക്കകാലത്തെ അപേക്ഷിച്ച് വളരെ മാറ്റം വന്നിരിക്കുന്നു എന്ന് നടി മഞ്ജു വാര്യര്‍. എന്ത് അഭിപ്രായം പറഞ്ഞാലും അത് വളൊച്ചൊടിക്കുന്നു. അതിനാല്‍ പറയാനുദ്ദേശിക്കുന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ്.

നിലവില്‍ സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നും മഞ്ജു വ്യക്തമാക്കി. ഫിലം കംപാനിയന്‍ സൗത്തിലെ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

‘സോഷ്യല്‍ മീഡിയ പ്രമോഷന് വേണ്ടി മാത്രമാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതല്ലെങ്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന് എനിക്ക് തോന്നിയാല്‍ മാത്രം. തുടക്കത്തില്‍ സോഷ്യല്‍ മീഡിയ വളരെ നല്ലതായിരുന്നു.

പക്ഷെ കുറച്ച് വര്‍ഷങ്ങളായി അതിന് മാറ്റം വന്നിരിക്കുന്നു. നമ്മള്‍ എന്ത് പറഞ്ഞാലും, രാഷ്്ട്രീയമായ അഭിപ്രായങ്ങളോ, മറ്റെന്തിനെ കുറിച്ചുള്ള അഭിപ്രായമാണെങ്കിലും ചില ആളുകള്‍ അതിനെ വളച്ചൊടിക്കാനായി ഇരിക്കുന്നവരാണ്.

അതിലൂടെ നമ്മള്‍ പറയാനുദ്ദേശിച്ചതിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കുറച്ച് വര്‍ഷമായി തുടരുകയാണ്. എനിക്ക് ആ വിഭാഗത്തോട് താത്പര്യമില്ല. അത് കൊണ്ട് ഞാന്‍ സോഷ്യല്‍ മീഡിയ എന്റെ സിനിമകളുടെ പ്രമോഷന് വേണ്ടി മാത്രമാണ് ഉയോഗിക്കുന്നത്.’

അതേസയം ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യര്‍ ചിത്രം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചതുര്‍മുഖം. സിനിമ രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ശ്യാമ പ്രസാദ്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു.

Also Read :   ബീജിംഗ് ശീതകാല ഒളിമ്പിക്സിനെത്തിയ അത്‍ലറ്റിന് കോവിഡ്