ഇടതുപക്ഷ മുന്നണിയുടെ വിജയാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭാഗമാക്കി നടൻ വിനായകൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനായകൻ രസകരമായി ട്രോൾ ചെയ്തിരിക്കുന്നത്. നടന്റെ ഈ ട്രോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
നരേന്ദ്രമോദി വിളക്ക് കത്തിക്കുന്ന ഒരു പഴയ ചിത്രമാണ് വിനായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനു താഴെയായി നിരവധിപേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘പിണറായി വിജയന്റെ ഭരണത്തിൽ മോദിജിയും ഭാഗമായി’, ‘എന്റമ്മോ പെര്‍ഫെക്ട് ഓക്കെ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം ഇടതുപക്ഷത്തിന്റെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഉൾപ്പടെയുള്ളവർ വിലക്ക് തെളിയിച്ചു ആഘോഷിച്ചു. ഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് ഹൗസിലാണ് ദീപം തെളിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക