മാതൃദിനാശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. തന്റെ ഉമ്മ സുൽഫത്തിന്റെ ചിത്രത്തിനൊപ്പമാണ് നടന്റെ ആശംസ. നിസ്വാർത്ഥ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും നിർവചനമാണ് ഉമ്മയെന്നും തങ്ങളെയെല്ലാം ഒന്നിച്ച് നിർത്തുന്ന ശക്തിയാണെന്നും നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ദുൽഖറിന്റെ ഈ വാക്കുകൾ.
നിസ്വാർത്ഥ സ്നേഹത്തിന്റെ നിർവചനമാണ്, സൗന്ദര്യത്തിന്റെയും സൗകുമാര്യതയുടെയും സംക്ഷിപ്ത രൂപമാണ്. ഞങ്ങളെയെല്ലാം ഒന്നിച്ച് നിർത്തുന്ന ശക്തി. ഞങ്ങളെക്കുറിച്ച് ഏറ്റവും അധികം ആശങ്കപ്പെടുന്ന വ്യക്തി. അവർ തന്നെക്കാൾ ഞങ്ങൾക്ക് സ്ഥാനം നൽകുന്നു.
ഒരു നിമിഷം പോലും വിശ്രമിക്കാതെ ഒരേസമയം നിരവധി ജോലികൾ ചെയ്തു തീർക്കുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിന് അപ്പുറമാണ് എന്റെ സുന്ദരി ഉമ്മിച്ചി.മാതൃദിനാശംസകൾ. ദുൽഖർ സൽമാൻനടന്റെ ആശംസ പോസ്റ്റിന് താഴെ നിരവധിപേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക