കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാത്ത പ്രധാനമന്ത്രിയെ പരിഹസിച്ച് ബോളിവുഡ് സംവിധായിക ഫറാ ഖാന്. ഇനി ഏതെങ്കിലും റാലികള്‍ ബാക്കിയുണ്ടോ. അങ്ങനെയെങ്കിലും മോദി ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും വന്നാലോ എന്ന കരുതിയാണ് ചോദിച്ചതെന്നാണ് ഫറാ ഖാന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് കാരണം ജനങ്ങള്‍ ദുരിതത്തിലാണ്. ഓക്സിജന്‍ ഇല്ലാതെ ദിനം പ്രതി മരണങ്ങള് സംഭവിക്കുന്നു. ആശുപത്രികളില്‍ ആവശ്യങ്ങള്‍ കൂടി വരുകയാണ്. ഇതൊക്കെ അന്വേഷിക്കാന്‍ ഒരു റാലിയുണ്ടായിരുന്നെങ്കില് മോദി വന്നേനെ എന്നും ഫറാ കൂട്ടിച്ചേര്‍ത്തു.
‘ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികള്‍ ബാക്കിയുണ്ടോ? രാജ്യത്തെ ജനങ്ങളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി വരാത്തതു കൊണ്ട് ചോദിച്ചതാണ്. റാലിയുണ്ടെങ്കില് കൊവിഡില്‍ ദുരിതം അനുഭവിക്കുന്ന, ഓക്സിജന്‍ ഇല്ലാതെ കഷ്ടപ്പെടുന്ന പൗരന്മാരോട് സംസാരിക്കാന്‍ മോദി വന്നാലോ.’
Any more political rallies happening? Asking because maybe the PM will show up to address his people as he doesn’t seem it prudent to show up to check on the ill and dying that are collapsing every second due to lack of oxygen and healthcare facilities 🤔 #intimesofcovid
— Farah Khan (@FarahKhanAli) May 8, 2021
നടന് സിദ്ധാര്‍ഥും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ആയിരങ്ങള്‍ മരണപ്പെടുമ്പോഴും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മോദി പരാജയപ്പെടുന്നുവെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. നമ്മള് ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ എന്ത് പറഞ്ഞെന്നും ചെയ്തെന്നും മറക്കരുത്. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക