തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് സമ്ബൂർണ ലോക്ക്ഡൗൺ പുരോഗമിക്കുകയാണ്. മെയ് 16 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ഈ മാസത്തെ സൗജന്യഭക്ഷ്യക്കിറ്റിൽ 12ഇനം സാധനങ്ങൾ ഉൾപ്പെടുത്തുമെന്ന് സപ്ലൈകോ മാത്രമല്ല അതിഥി തൊഴിലാളികളുടെ കിറ്റിൽ അഞ്ചുകിലോ അരിയും ഉൾപ്പെടുത്തും.
അടുത്തയാഴ്ച മുതൽ കൊടുത്തു തുടങ്ങുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോവിഡിന്റെ തുടക്കം മുതൽ തന്നെ എല്ലാമാസവും സൗജന്യഭക്ഷ്യക്കിറ്റ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. ഇത് ഈ മാസവും തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക