രാജ്യത്ത് ക്രമാതീതമായി കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്ബോള്‍ പ്രതിസന്ധിയില്‍ വലയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ബോളിവുഡ്താരം ജാക്വിലിന് ഫെര്‍ണാണ്ടസ്. റൊട്ടി ബാങ്ക് എന്ന സംഘടനയ്ക്കൊപ്പമാണ് താരംഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തത്.
മുംബൈയില്‍ റൊട്ടി ബാങ്ക് സന്ദര്‍ശിച്ചതോടെയാണ് ജാക്വിലിനുംഇവര്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. താരം തന്നെയാണ് ഭക്ഷണംവിതരണം ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ഭക്ഷണം പാകംചെയ്യുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് താരംപങ്കുവെച്ചത്.’മതര്‍ തെരേസ പറഞ്ഞിട്ടുണ്ട്, വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്ബോള്അവിടെ സമാധാനം തുടങ്ങുന്നു. ആകെ ഒരു ജീവിതമേയുള്ളു.അതിനാല്‍ ആവശ്യക്കാരെ സഹായിച്ചും ചുറ്റുമുള്ളവരുടെ ദയയുടെ കഥകള്‍ പങ്കുവെച്ചും ഈ ജീവിതം മൂല്യവത്താക്കാം’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചതിനൊപ്പം ജാക്വിലിന് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക